വാഹനാപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക കിട്ടണമെങ്കിൽ പോലീസ് സ്റ്റേഷനിൽ നിന്ന് GD എൻട്രി കിട്ടണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം.
എന്നാൽ, വീട്ടിൽ ഇരുന്നു തന്നെ ഓൺലൈനായി ഇക്കാര്യം സാധിക്കാമെന്ന് എത്ര പേർക്കറിയാം?
ശരിയാണ്. ജനറൽ ഡയറി എൻട്രിക്കായി പോലീസ് സ്റ്റേഷനിൽ കാത്തു നിൽക്കേണ്ട കാലം കഴിഞ്ഞു. ഇത് ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കേണ്ട പല സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.
https://thuna.keralapolice.gov.in/citizen/ എന്ന വെബ് സൈറ്റിൽ പേരും മൊബൈല്‍ നമ്പറും നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. മൊബൈലിൽ കിട്ടുന്ന ഒ.ടി.പി, ആധാർ നമ്പർ എന്നിവ നല്‍കി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. GD എന്‍ട്രി കിട്ടാൻ ഇതിലെ സിറ്റിസൺ ഇൻഫർമേഷൻ ബട്ടണില്‍ GD Search and Print എന്ന മെനുവിൽ ജില്ല, സ്റ്റേഷൻ, തീയതി എന്നിവ നല്‍കി സെര്‍ച്ച് ചെയ്ത് പ്രിന്‍റ് എടുക്കാൻ കഴിയും.
#gdentry #statepolicemediacentre #keralapolice
No comments:
Post a Comment