ഹോട്ടൽ, സിനിമാ തിയ്യറ്റർ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനം പാർക്ക് ചെയ്യാനെത്തുമ്പോൾ കാണുന്ന ഒരു വാചകമുണ്ട്. പാർക്ക് അറ്റ് യുവർ ഓൺ റിസ്ക്. (വാഹനം പാർക്ക് ചെയ്യുന്നത് നിങ്ങളുടെ ഉത്തരവാദിത്വത്തിൽ) വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ കൈയൊഴിയാനുള്ള മുൻകൂർ ജാമ്യമാണ് ഈ വാക്കുകൾ.
എന്നാൽ, ഇത്തരം പാർക്കിങ്ങുകളിൽ നിന്ന് വാഹനം മോഷണം പോകുകയോ, വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയോ ചെയ്താൽ ഇതിന്റെ ഉത്തരവാദിത്വം പാർക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിനുണ്ടെന്നാണ് സുപ്രീംകോടതി വിധി. ഹോട്ടൽ പാർക്കിങ്ങിൽ നിന്ന് കാർ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഈ വിധി.
വാലറ്റ് പാർക്കിങ്ങ് സംവിധാനത്തിൽ വാഹനം എങ്ങനെ പാർക്ക് ചെയ്യുന്നോ അതേ രീതിയിൽ തിരിച്ച് നൽകേണ്ടത് പാർക്കിങ് ഒരുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. അഥവാ കേടുപാടുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം പാർക്കിങ്ങിലെ ജീവനക്കാരന്റെ മേൽ ഇടരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
1998-ൽ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പാർക്കിങ്ങിൽ നിന്നും വാഹനം മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വാഹന ഉടമയ്ക്ക് ഹോട്ടൽ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ ഹോട്ടൽ മാനേജ്മെന്റാണ് സുപ്രീം കോടതിയെ സമീപിച്ചത്
No comments:
Post a Comment