*#No License*
*#No Claim*
*ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ടാൽ അത് ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് എങ്ങനെയാണ് ബാധിക്കുന്നത് എന്നും നിയമപരമായി എന്തെല്ലാം വിഷയങ്ങൾ ആണ് ആ വാഹന ഉടമ നേരിടേണ്ടിവരുന്നതെന്നും നമുക്കൊന്ന് പരിശോധിക്കാം...*
മോട്ടോർവാഹന നിയമം അനുസരിച്ച് വാഹനം ഓടിക്കുന്നതിന്...
*ഓടിക്കുന്ന വാഹനത്തിന്റെ ഇനത്തിൽപ്പെട്ടതും കാലാവധിയുള്ളതുമായ* ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്...
അതുപോലെ തന്നെ വാലിഡിറ്റി ഉള്ള *ലൈസൻസ് ഇല്ലാതെ ഒരാൾ വാഹനമോടിച്ച് അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല...*
ഇത്തരം അപകടം മൂലം ഉണ്ടാകുന്ന ബാധ്യതകൾ *വാഹന ഉടമക്ക് വൻ സാമ്പത്തികനഷ്ടം* ഉണ്ടാക്കാറുണ്ട്...
ലൈസൻസില്ലാത്ത വ്യക്തി ഓടിച്ച ഒരു വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരണപ്പെടുന്ന സാഹചര്യം നിങ്ങൾ ആലോചിച്ച് നോക്കൂ...
കോടതികൾ വാഹന ഉടമയോട് മരിച്ച ആളുടെ പ്രായം, ജോലി, വരുമാനം എന്നതിനെ ആശ്രയിച്ച് വലിയ ഒരു നഷ്ടപരിഹാരം നൽകുവാൻ ആവശ്യപ്പെടുകയാണെങ്കിൽ...
അത് *വാഹന ഉടമയെസംബന്ധിച്ചിടത്തോളം അയാളുടെ സാമ്പത്തികനില തകരാറിലാക്കും...*
അതുപോലെ 18 വയസ്സിന് താഴെയുള്ള വ്യക്തിയാണ് വാഹനമോടിച്ച് അപകടത്തിൽ പെടുന്നത് എങ്കിൽ...
*സംഭവിച്ച ബാധ്യതയുടെ പരിപൂർണ്ണ ഉത്തരവാദിത്വം വാഹന ഉടമക്ക് ആയിരിക്കും...*
അതുകൊണ്ട് നിങ്ങൾ എല്ലാവരും നിർബന്ധമായും ഡ്രൈവിംഗ് *ലൈസൻസ് എടുത്തതിന് ശേഷം വാഹനം ഓടിക്കുക...*
കൃത്യമായും ഡ്രൈവിംഗ് *ലൈസൻസ് പുതുക്കുക...*
18 വയസ്സിന് താഴെയുള്ള നിങ്ങളുടെ *കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകാതിരിക്കുക...*
*സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാഹനം ഓടിക്കാൻ നൽകുമ്പോൾ* ആ കാറ്റഗറിയിൽ പെട്ട വാഹനം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം നമ്മുടെ വാഹനം നൽകുക...
ലൈസൻസ് ഉള്ള ആളുകൾ ഓടിക്കുന്ന വാഹനത്തിൽ മാത്രം യാത്ര ചെയ്യുക...
14/11/19നു അക്കിക്കാവ് ദേവി മണ്ഡപത്തിൽ വെച്ച് നടക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറിൽ പങ്കെടുക്കുക
എന്ന്...
സലാം, അക്ഷയ, വെള്ളറക്കാട്
ട്രഷറർ, ലയൺസ് ക്ലബ്ബ്
No comments:
Post a Comment