My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, July 4, 2019

സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍

* കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണം.

* ഒരാളെ ലോക്കപ്പില്‍ സൂക്ഷിച്ചാല്‍ പാറാവുകാരനെ സഹായിക്കാന്‍ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

* അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസര്‍മാര്‍ പരിശോധിച്ച്‌ മേലുദ്യോഗസ്ഥനെ അറിയിക്കണം.

* അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും.

* അനാവശ്യമായി കസ്റ്റഡിയില്‍വയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവര്‍ വീഴ്ചവരുത്തിയാലും ക്രിമിനല്‍ നടപടി നേരിടണം.

* മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയില്‍വയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച്‌ വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല.

* മദ്യപിച്ച്‌ ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ അവരുടെ കൂട്ടത്തില്‍നിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം.

* ദമ്ബതിമാര്‍ തമ്മിലുള്ള കലഹങ്ങളില്‍ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കില്‍ മുഴുവന്‍ സംഭവങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം.

* സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

Dailyhunt

No comments:

Post a Comment