പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച് ഡി.ജി.പി. നല്‍കിയ പതിനൊന്നിന നിര്‍ദേശങ്ങളിലൊന്നാണിത്.
ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. മുമ്ബേ ഈ നിര്‍ദേശമുണ്ടെങ്കിലും പല പണമിടപാട് കേസുകളിലും പോലീസ് ഇടപെടുകയും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.
ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള പണമിടപാടു കേസുകളില്‍ ഇടപെട്ടാല്‍ ആ ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസെടുക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടില്‍ ഉള്‍പ്പെട്ട ചെക്ക് കേസുകള്‍ പോലുള്ളവ സ്റ്റേഷനുകളില്‍ തീര്‍പ്പാക്കാന്‍ പാടില്ല
No comments:
Post a Comment