Tuesday, April 2, 2024
01-04-2024 മുതൽ 138 കേസുകൾ സ്വീകരിക്കുമ്പോൾ പുതുക്കിയ കോർട്ട് ഫീ സ്റ്റാമ്പ് പേപ്പറായി സ്വീകരിക്കുക
നികുതി പരിഷ്കരണത്തിനുള്ള ബജറ്റ് നിർദ്ദേശങ്ങൾക്ക് ചുവടു പിടിച്ച് ഒരു ബിൽ ഗസറ്റിൽ നോട്ടിഫൈ ചെയ്താൽ അടുത്ത സാമ്പത്തിക വർഷാരംഭം മുതൽ (ഏപ്രിൽ 1 മുതൽ) നാല് മാസം വരേയോ / പുതിയ ആക്‌ട് നിലവിൽ വരും വരേയോ / ബില്ലിൽ പറയുന്ന തിയതി വരേയോ താല്ക്കാലികമായി പുതിയ നികുതികൾ പിരിക്കുന്നതിന് സംസ്ഥാന ഗവൺമെൻ്റിന് The Kerala Provisional Collection of Revenue Act 1985 പ്രകാരം അധികാരമുണ്ട്. ആയതിനാൽ 01-04-2024 മുതൽ 138 കേസുകൾ സ്വീകരിക്കുമ്പോൾ പുതുക്കിയ കോർട്ട് ഫീ സ്റ്റാമ്പ് പേപ്പറായി സ്വീകരിക്കുക. പോരാത്ത ചില്ലറ സ്റ്റാമ്പിന് ആ പേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചു മേടിക്കുക. പുന:രുപയോഗിക്കാത്ത തരത്തിൽ അതിൽ വാദിയുടെ പേരോ ഇന്യഷ്യലോ ഉണ്ടാവണം. അത് കോർട്ട് ഫീ രജിസ്റ്ററിൽ രേഖപ്പെടുത്തുക. 01-04-2024 ലെ കേസുകൾക്കും ഇത് ബാധകമാണ്. അതിനും സ്റ്റാമ്പ് പേപ്പർ വാങ്ങിക്കുക. 10,000 രൂപ വരെ 250 10,000 മേൽ 3,00,000 വരെ 5 % . അതിനു മുകളിൽ 15,000 രൂപ. മൊത്തം ഫൈനിൻ്റെ 1/10 തുക അടച്ചാൽ കപ്ലയിൻ്റ് സ്വീകരിക്കാം. ബാക്കി തുക പിന്നീട് ( പ്ലീറക്കോഡ് ചെയ്ത് 15 ദിവസം വരെ) അടച്ചാൽ മതി. ബഹു: CJ M ന് ഇക്കാര്യത്തിൽ അധികാരമില്ല എങ്കിലുംബഹു: ഹൈക്കോടതി നിർദ്ദേശം വരുന്നതുവരെ ഈ നടപടി തുടരാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment