My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, September 17, 2018

ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റു ഉണ്ടായാൽ ആ വണ്ടി ലേലത്തിൽ വച്ച് വിറ്റു ആ തുക അപകടത്തിന് ഇരയായ വ്യക്തിക്ക് നൽകണം

ഇനി ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റും ഉണ്ടാക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത പണി : പുതിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇനി ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റു ഉണ്ടായാൽ ആ വണ്ടി ലേലത്തിൽ വച്ച് വിറ്റു ആ തുക അപകടത്തിന് ഇരയായ വ്യക്തിക്ക് നൽകണം .സംസ്ഥാനങ്ങൾ 12 ആഴ്ചകൾ കൊണ്ട് ഈ നിയമം നടപ്പിൽ വരുത്താൻ സുപ്രീം കോടതി ഉത്തരവായി .ഇപ്പോൾ ഡൽഹി മാത്രമാണ് ഈ നിയമം നടപ്പിലാക്കുന്നത് .

വാഹന ഇന്‍ഷുറന്‍സ് യഥാസമയം എടുക്കുകയും പുതുക്കുകയും ചെയ്യാത്തവര്‍ക്ക് സുപ്രീം കോടതിയുടെ വകയായി എട്ടിന്റെ പണിവരുന്നു. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനമിടിച്ചുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാലും ഇല്ലെങ്കിലും വാഹനം പിടിച്ചെടുത്ത് ലേലം ചെയ്ത് നഷ്ടപരിഹാരം ഇരയ്ക്കുനല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

No comments:

Post a Comment