ഇനി വാഹനാപകടങ്ങൾ ഉണ്ടായാൽ ജനറൽ ഡയറി എൻട്രി ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ട കാര്യമില്ല. നിങ്ങൾക്ക് സ്മാർട്ട്ഫോണിലെ കേരള പോലീസിന്റെ ആപ്പ് വഴി ഇത് ചെയ്യാവുന്നതാണ്.നമ്മുടെ ബൈക്കോ കാറോ മറ്റേത് വാഹനം ആയാലും അപകടങ്ങൾ പറ്റിയാൽ നമ്മൾ പോലീസിനെ ബന്ധപ്പെടാറുണ്ട്. ചെറിയ അപകടമാണ് എങ്കിൽ പോലും ഇൻഷൂറൻസ് ക്ലൈം ചെയ്യുന്തിനം മറ്റുമായി ജിഡി എൻട്രി ചെയ്യേണ്ടത് ആവശ്യമാണ്. എന്ത് അപകടം നടന്നാലും ജിഡി എൻട്രി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇത് ഭാവിയിലേക്ക് ഉപകാരപ്പെടുകയും ചെയ്യും.
ജിഡി എന്നത് ജനറൽ ഡയറി എന്നതിന്റെ ചുരുക്ക പേരാണ്. നമുക്ക് അപകടം ഉണ്ടാകുന്ന സ്റ്റേഷൻ പരിധിയിൽ വച്ച് തന്നെ ജിഡി എൻട്രി ചെയ്യാവുന്നതാണ്. എന്നാൽ ഇനി മുതൽ അപകടം ഉണ്ടായാൽ സ്റ്റേഷനിലേക്ക് ഓടേണ്ട ആവശ്യമില്ലെന്നാണ് കേരള പോലീസ് പറയുന്നത്. പോലീസ് സേവനങ്ങൾ ഓൺലൈനായി നൽകുന്ന ആപ്പ് വഴി തന്നെ നമുക്ക് ജിഡി എൻട്രി ചെയ്യാവുന്നതാണ്
ജിഡി എൻട്രി ചെയ്യുന്നതെങ്ങനെ
പോൽ ആപ്പിൽ ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ കേരള പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും ഈ രജിസ്ട്രേഷൻ തന്നെ മതിയാകും. വാഹനങ്ങളുടെ ഇൻഷൂറൻസിന് ജിഡി എൻട്രി കിട്ടാൻ ഈ ആപ്പിലുള്ള റിക്വസ്റ്റ് ആക്സിഡന്റ് ജിഡി എന്ന സേവനം തെരെഞ്ഞെടുക്കുക. ഇതിൽ ഒരു അപേക്ഷയാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
അപേക്ഷ ഓപ്പൺ ചെയ്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും അപകടം സംഭവിച്ചത് സംബന്ധിച്ച വിവരങ്ങളും നൽകുക. അപകടം സംബന്ധിച്ച ഫോട്ടോകളും ഇതിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത്രയും കാര്യങ്ങൾ അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാം. അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ പോലീസ് ഇക്കാര്യം പരിശോധിച്ച ശേഷം ജിഡി എൻട്രി പൂർത്തിയാക്കും. ഇത് കഴിഞ്ഞാൽ നിങ്ങൾക്ക് ജിഡി എൻട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്.
പോൽ ആപ്പ് പുറത്തിറങ്ങിയിട്ട് കുറച്ച് കാലമായി. കേരള പോലീസുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഈ ആപ്പ് വഴി ലഭ്യമാകുന്നുണ്ട്. ഈ ആപ്പിലൂടെ എഫ്ഐആറുമായി ബന്ധപ്പെട്ട സേവനങ്ങളും ലഭിക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ മൊബൈൽ വഴി തന്നെ ലഭ്യമാക്കുകയാണ് ആപ്പിലൂടെ