My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, October 27, 2021

Return of Cheque, How to File Criminal Complaint with Court? Time Limit and Procedure under Section 138 of Negotiable Instruments Act

When a cheque is returned unpaid one should not wait to get the payment according to the convenience of the party issued the cheque. If necessary formalities are not completed within the time limit, the chances of recovering the amount will cease. Following are the procedure to send notice to the debtor and file complaint with court.

How to inform the Debtor about return of Cheque? Sending Notice to the Drawer to pay amount of cheque within 15 days of receipt of the notice.

If the cheque is returned unpaid from the bank, the bearer should collect returned cheque and cheque return memo from the bank immediately. A notice should be served to the drawer within 30 days of return of the cheque informing the drawer about dishounour of the cheque and should make demand of cheque amount within 15 days of receipt of the notice. If 30 days are already elapsed after return of the cheque the drawee may present the cheque again in the bank within the stipulated period.

It would be better to serve the notice through a lawyer.

How to file Criminal Complaint under section 138 of Negotiable Instruments Act, 1881 against return of Cheque?

If the drawee send legal notice for payment of cheque amount against returned cheque, and the drawer does not pay the amount of cheque within 15 days of receipt of the notice, the drawer can file a criminal complaint under section 138 of Negotiable Instruments Act, 1881 within next one month   in the court where the cause of action has taken place.

മീഡിയേഷൻ -ADR ടെക്‌നിക് -ചെക്ക് കേസുകൾ.

മീഡിയേഷൻ -ADR  ടെക്‌നിക് -ചെക്ക് കേസുകൾ. 

കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസുകൾ മീഡിയേഷന് വിടുന്നതും, അവിടെ ഉണ്ടാകുന്ന ഒത്തുതീർപ്പു കരാറുകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും സാധാരണക്കാരായ കക്ഷികൾക്ക് ചില സംശയങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. 

ADR -Alternative Dispute Resolution ന്റെ ഭാഗമായുള്ള ടെക്‌നിക്കുകളിൽ ഒന്നാണ് മീഡിയേഷൻ. തർക്കങ്ങൾ കോടതിക്കകത്തോ പുറത്തോ പരിഹരിക്കുക എന്നുള്ളത് ഒരു പുതിയ കാര്യം അല്ലെങ്കിലും പുറത്ത് പരിഹരിക്കുന്നത് ഇന്നൊരു ട്രെൻഡാണ്. പഴയ കാലത്ത് (ഉത്തരേന്ത്യയിൽ ഇന്നും പല സ്ഥലത്തും ഉള്ളത് )പഞ്ചായത്ത്‌ കൂടി പരിഹരിക്കുന്ന തർക്ക പരിഹാര രംഗങ്ങളുടെ പുതിയ പകർപ്പാണ് ADR ഉം അതിന്റെ ഭാഗമായ മീഡിയേഷനുകളും. ഓസ്ട്രേലിയയിൽ ഇതിനെ EDR (External Dispute Resolution) എന്ന് പറയുന്നു. നിലവിലുള്ള കേസുകളിലും പുതിയതായി ഉണ്ടാകുന്ന കേസുകളിലും ഒരു പൗരന്റെ സാമൂഹിക, സാമ്പത്തിക, സാംസകാരിക അവകാശങ്ങൾ വേഗത്തിൽ പരിഹരിക്കുക എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗം തന്നെയാണ് ഇന്ത്യയിൽ ADR ടെക്‌നിക്കുകളുടെ വളർച്ച. നെഗോഷിയേഷൻ, മീഡിയേഷൻ, കോൺസിലിയേഷൻ, ആർബിട്രേഷൻ ഒക്കെ ADR ന്റെ വിവിധ ടെക്‌നിക്കുകൾ (മാർഗ്ഗങ്ങൾ ) ആണ്. 

ലോക്പാൽ, ലോകായുക്ത, ലോക് അദാലത്തു, കുടുംബ കോടതികൾ, ആർബിട്രേഷൻ ട്രിബുണലുകൾ,  ഇൻഡസ്ട്രിയൽ ട്രിബുണലുകൾ, ഉപഭോക്‌തൃ തർക്ക പരിഹാര ഫോറം, ഇൻകം ടാക്‌സ് അതോറിറ്റി, ലീഗൽ സർവീസ് അതോറിറ്റികൾ  ഇവയൊക്കെ ADR ന്റെ സാദ്ധ്യതകൾ മുന്നിൽകണ്ട് രൂപീകരിച്ച തർക്ക പരിഹാര സ്ഥാപനങ്ങൾ ആണ്. ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിലെ 2019 ഭേദഗതിയിൽ മീഡിയേഷൻ സാധ്യത കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ADR ടെക്‌നിക്കുകളിൽ മീഡിയേഷനെ കുറിച്ചാണ് ഇനി ഇവിടെ പറയുന്നത്. 

മീഡിയേഷൻ സിവിൽ കേസുകളിൽ -

കോഡ് ഓഫ് സിവിൽ പ്രോസിഡർ S. 89, ഓർഡർ X റൂൾ 1A, B,C എന്നിവ പ്രകാരം കേസുകളെ മീഡിയേഷന് വിടാൻ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ സിവിൽ പ്രോസിഡർ മീഡിയേഷൻ റൂൾസ്‌  2003ലെ റൂൾ 5(f)(iii) പ്രകാരം  ഇത് mandatory ആകുന്നുണ്ട്. 

സിവിൽ കേസുകളിലെ മീഡിയേഷനുകളിൽ ഇരു കക്ഷികളും തമ്മിൽ മീഡിയേറ്ററുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ചു ഇരുകൂട്ടരും ഒപ്പിട്ട്  സെറ്റിൽമെന്റ് കരാർ ഉണ്ടാക്കിയാൽ, കോടതിയിലെ അടുത്ത അവധിക്കു ഈ വിവരം കോടതി മുൻപാകെ ബോധിപ്പിക്കുകയും ആ കരാർ നിയമപരമാണോ എന്ന് കോടതി പരിശോധിച്ചു കോടതിക്ക് തൃപ്തികരമെങ്കിൽ അത് രേഖപ്പെടുത്തി അതിൻപ്രകാരം ജഡ്ജ്മെന്റും തുടർന്ന് ഡിക്രിയും പാസാക്കാം . ആ രീതിയിൽ സിവിൽ കേസിലെ മീഡിയേഷൻ എഗ്രിമെന്റ്കൾ നിയമപരമായി execute (നടപ്പിലാക്കി ) ചെയ്യാൻ  കഴിയുന്നതാണ്. ഒരു ഉത്തരവ് കോടതിക്ക് വേഗത്തിൽ ഉണ്ടാക്കി,  പരാതിക്കാരന് വേഗത്തിൽ നീതി ലഭ്യമാക്കാനും, കോടതിക്ക് ഒരു കേസ് തീർപ്പാക്കാനും  കോടതിയെ സഹായിക്കുന്ന ഒരു നടപടി ആണ് ഈ മീഡിയേഷൻ. 

മീഡിയേഷൻ ക്രിമിനൽ കേസുകളിൽ -

ക്രിമിനൽ കേസുകളിൽ പൊതുവെ ADR ടെക്‌നിക്കുകൾ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ compoundable ആയ കേസുകളിൽ പ്രത്യേകിച്ച് ചെക്ക് കേസുകൾ മീഡിയേഷന് വിടുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. 

ചെക്ക് കേസുകൾ -

നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് s. 138, 142 പ്രകാരം ഉള്ള ചെക്ക് കേസുകൾ compoundable സ്വഭാവം ഉള്ളത് കൊണ്ട് മീഡിയേഷന് വിടുന്നത് സാധാരണ ആയിട്ടുണ്ട്. ചെക്ക് കേസുകളുടെ പ്രധാന ഉദ്ദേശം പരാതിക്കാരന് പണം തിരികെ കിട്ടുക എന്നുള്ളതാണ്. അതുകൊണ്ട് ഇത്തരം കേസുകളിൽ ADR ടെക്‌നിക് ആയ മീഡിയേഷന് സാധ്യത വളരെ കൂടുതൽ ആണ്. 

എന്നാൽ മീഡിയേഷനിൽ ഒത്തു തീർപ്പാക്കാൻ വിടുന്ന ചെക്ക്  കേസുകളിൽ താഴെ പറയുന്ന കാര്യം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. 
(1)മീഡിയേറ്റർ ഇരു വിഭാഗം  കക്ഷികളോടും ഈ കേസിന്റെ വരും വരായ്‌മകളും, ഒത്തു തീർപ്പിന്റെ ഗുണങ്ങളും വിശദീകരിച്ചു, തുടർന്ന് കോടതി നിശ്ചയിക്കുന്ന കാലാവധിക്കുള്ളിൽ ഇരു കക്ഷികളും സ്വ മനസ്സാലെ ഒപ്പിട്ട ഒരു കരാർ ഉണ്ടായാൽ മാത്രമേ ആ മീഡിയേഷൻ വിജയിക്കൂ. 
(2) ആ മീഡിയേഷൻ കരാറിൽ ഒത്തു തീർപ്പാകുന്ന തുക, തവണ ഉണ്ടെങ്കിൽ ആ വിവരം, തുക തരുന്ന ദിവസം, കരാർ പാലിച്ചില്ലെങ്കിൽ ഉള്ള നടപടി (default clause )എന്നിവ ഉണ്ടോ എന്ന് തുക കിട്ടേണ്ട വ്യക്തി പ്രത്യേകം ശ്രദ്ധിച്ചോളണം. 
(3)കേസിന്റെ അടുത്ത അവധിക്കു കോടതിയിൽ വിളിക്കുമ്പോൾ അഭിഭാഷകൻ മുഖാന്തിരം ഈ മീഡിയേഷൻ കരാർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തണം. കോടതി ആ കരാർ നിയമപരമാണോ എന്ന് പരിശോധിച്ചു വിവരം രേഖപ്പെടുത്തണം. 
(4) ഇവിടെ ഒരു കാര്യം പ്രത്യേകിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഒരു സിവിൽ കോടതി മീഡിയേഷൻ കരാർ ജഡ്ജ്മെന്റും, ഡിക്രിയും ആക്കുന്നത് പോലെ ഇത് നടപ്പിലാക്കി എടുക്കാൻ കഴിയില്ല എന്ന കാര്യം. 
(5)മീഡിയേഷൻ കരാറിലെ വ്യവസ്ഥ ചെക്ക് കേസ് പ്രതി പാലിച്ചില്ലെങ്കിൽ എന്താണ് പരിഹാരം? 
സ്വാഭാവികമായും ഇത്തരം സാഹചര്യത്തിൽ കോടതികൾക്ക്  ചെയ്യാൻ കഴിയുന്നത് ആ കരാറിലെ തുക കൊടുക്കാമെന്നു പറയുന്ന കാലാവധി വരെ ആ കേസ് അവധി വെച്ച് കോടതിയിൽ വിളിക്കാനും, കാലാവധിക്കകം തുക കൊടുത്തില്ലെങ്കിൽ സാധാരണ ചെക്ക് കേസിലെ പോലെ  വിചാരണ നടപടികൾ നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടാൽ NI act s. 138പ്രകാരം ഉള്ള ശിക്ഷ രണ്ടു കൊല്ലം വരെ തടവ് or ചെക്ക് തുകയുടെ രണ്ടിരട്ടി തുക വരെ ഫൈൻ or രണ്ടും കൂടി പ്രതിക്ക് കൊടുക്കാവുന്നതാണ്. 

മീഡിയേഷൻ സംബന്ധിച്ച് ഉള്ള ഏറ്റവും വലിയ ന്യുനത,  ഒരു കേസ്  മീഡിയേഷന് വിട്ടു എന്ന് കരുതി കക്ഷികൾ അവിടെ കേസ് ഒത്തു തീർപ്പാക്കണം എന്ന് ഒരു നിർബന്ധവും ഇല്ല എന്നുള്ളതാണ്.